2008, ഡിസംബർ 7, ഞായറാഴ്‌ച

നഷ്ടസ്വപ്നങ്ങള്‍....


ഒരിക്കല്‍ അയാള്‍ക്ക് ഒരു മോഹം തോന്നി ആകാശത്തൂടെ പറക്കണമെന്ന്....

പിന്നീട് അയാള്‍ക്ക് വീണ്ടും വേറെ ഒരു മോഹം തോന്നി സ്വന്തം നാട് വിട്ട് അന്യദേശത്ത് പാര്‍ക്കണമെന്ന്...

ഒടുവില്‍ പറക്കാനയാള്‍ വിമാനത്തില്‍ കയറുകയും അങ്ങനെ ഗള്‍ഫില്‍ താമസമാക്കുകയും ചെയ്തപ്പോളാണ് താന്‍ ചെയ്ത മണ്ടത്തരത്തെ പറ്റി എല്ലാരേയും പോലെ മനസിലാക്കാനായത്.....

ഇതൊരു കിണറാണത്രെ..... ഇവിടെ നിന്നും മോചനം ലഭിക്കുക രക്ഷപ്പെടുക അസാദ്യം.... രക്ഷപ്പെട്ടാലും വീണ്ടും വന്ന് വീഴുമത്രെ.....

സ്വന്തം നാടിനെ ഓര്‍ത്ത് അവിടെ തന്നെ തിരിച്ചുചെന്ന് താമസമാക്കും എന്ന് ദൃഡ്ഡപ്രതിജ്ഞയെടുത്ത് അതിനുള്ളകാര്യങ്ങളെല്ലാം തയ്യാറാക്കി ഒരു സ്വന്തം വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് അവിടം അണയാന്‍ കാത്ത് കാത്തിരുന്നു......

സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും അടുത്തുനിന്നും ലഭിച്ച വിടപറയലുകളെല്ലാം കഴിഞ്ഞ് ഒടുവില്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി.... കിട്ടിയ അവസരം മുതലാക്കി സ്വദേശത്തേക്ക് രക്ഷപ്പെട്ടു...

മഴപൊഴിഞ്ഞുകൊണ്ടിരുന്ന ഇടവഴികളും ആല്‍ത്തറയില്‍ സൊറപറഞ്ഞിരുന്നവരേയും കണ്ട് തന്റെ ഗ്രാമഭംഗി ആവോളം നുകര്‍ന്ന് താനുണ്ടാക്കിയ, ചിത്രങ്ങളിലൂടെ മാത്രം കണ്ട് തന്റെ സ്വന്തം പുതിയ വീടിന്റെ മുമ്പില്‍ വണ്ടി ഇറങ്ങി...

എല്ലാരും കരഞ്ഞപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ഇതെല്ലാം പതിവായുള്ളതെന്ന മട്ടില്‍ ആദ്യമായി കണ്ട, താനുണ്ടാക്കിയ വീടിന്റെ സൌന്ദര്യവും സൌകര്യവും പരിശോധിച്ച് തിരിച്ചുവന്നപ്പോളാണ് ശരിക്കും അമ്പരന്നത്...

സാമ്പ്രാണിയും നിലവിളക്കും നാളികേരമുറിയില്‍ കിഴിവച്ച് കത്തിച്ച് പട്ടുപുതപ്പിച്ച് ചുറ്റും ഭസ്മവും ചാരവും വിതറി വെറും നിലത്ത് കൈകളും കാലുകളും കൂട്ടികെട്ടി മൂക്കില്‍ പഞ്ഞിയും വച്ച് കിടത്തിയിരിക്കുന്നു…....... തന്നെ.........

അങ്ങിനെ സ്വന്തം നാട്ടില്‍ താമസിക്കണമെന്ന അയാളുടെ ആ ആഗ്രഹവും സഫലമായി.... അല്ല എല്ലാരും കൂടി അത് സാധ്യമാക്കി.... പുതിയ പുതിയ ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് കാലം തന്റെ ആഗ്രഹം അയാളിലൂടെ പൂര്‍ത്തിയാക്കി.....

പിന്നീടെപ്പോഴും അയാള്‍ പറന്നുകൊണ്ടേയിരുന്നു.... ആഗ്രഹമില്ലാതിരുന്നിട്ടുകൂടി….

3 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

നല്ല വരികള്‍
ആശംസകള്‍..
വിളിക്കുക - പരിചയപ്പെടാം
ബാജി ഓടംവേലി
39258308

ശ്രീ പറഞ്ഞു...

:)

prem kumar പറഞ്ഞു...

good one..
came a little late..

I am sree's ( person who posted previous comment) friend